കഴക്കൂട്ടം: കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് തെറിച്ചു വീണ് യുവതിക്ക് പരിക്ക്.
ശ്രീകാര്യം സ്വദേശി മുബീന (29) നാണ് പരിക്ക് പറ്റിയത്. ശ്രീകാര്യം ഇളംകുളം ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ 10.15 നാണ് സംഭവം. ശ്രീകാര്യത്തുനിന്നും മെഡിക്കൽ കോളജ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ മുൻവശത്തെ വാതിലിനു സമീപം യാത്ര ചെയ്തിരുന്ന മുബീന വാതിൽ തുറന്നതിനെ തുടർന്ന് തെറിച്ച് വീഴുകയായിരുന്നു.
തലക്ക് പരിക്കേറ്റ മുബീനയെ അതേ ബസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.